ആണവ-മിസൈല്‍ പദ്ധതി ഇറാന്‍ ദേശീയ സ്വത്ത് പോലെ സംരക്ഷിക്കും: മുജ്തബ ഖമനേയി
 


ടെഹ്‌റാന്‍: ആണവ മിസൈല്‍ ശേഷി ഇറ്റാന്റെ ദേശീയ സ്വത്താണെന്നും അത് തങ്ങള്‍ സൂക്ഷ്മമായി സംരക്ഷിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. ഇറാന്റെ ആണവ മിസൈല്‍ പദ്ധതികള്‍ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് മറുപടിയായിട്ടാണ് മുജ്തബ ഖാനയിയുടെ
'രാജ്യത്തിനകത്തും പുറത്തമുള്ള ഇറാനികള്‍ രാജ്യത്തിന്റെ ആണവ. മിസൈല്‍ കഴിവുകളെ തങ്ങളുടെ ദേശീയ സ്വത്തായി കാണുന്നു. വെ ഭൂമി, വായ്യ അതിര്‍ത്തികള്‍ എന്നിവപോലെ തന്നെ ആ കഴിവുകളേയും ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പുറത്തിറക്കിയ സന്ദേശത്തിലാണ് ഖമനേയിയുടെ പ്രസ്താവന. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും ഈ ജലപാത ശത്രുക്കള്‍ ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് കൂട്ടിച്ചേര്‍ത്തു. മേഖലയിലെ മുസ്ലിം രാഷ്ട്രങ്ങള്‍ക്കും, പ്രത്യേകിച്ച് ഇറാനിയന്‍ ജനതയ്ക്കും ദൈവത്തിന്റെ അമൂല്യമായ അനുഗ്രഹങ്ങളില്‍ ഒന്നാണ് 'പേര്‍ഷ്യന്‍ ഉള്‍ക്കടല്‍' എന്ന സമ്മാനമെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

ഹോര്‍മൂസ് അടങ്ങുന്ന ഈ തന്ത്രപരമായ സ്വത്ത് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പല ദുഷ്ടശക്തികളും നോട്ടമിട്ടിട്ടുണ്ട്. ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സമീപകാല ആക്രമണങ്ങളെന്നും ഖമനേയി പ്രസ്താവനയില്‍ കുറിച്ചു.'പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയില്‍നിന്ന് അഹങ്കാരികളായ ശക്തികളുടെ കൈകള്‍ വെട്ടിമാറ്റുകയുണ്ടായി. അമേരിക്കയുടെ നാണംകെട്ട പരാജയത്തിന് രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍, പേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഹോര്‍മുസ് കടലിടുക്കിനും ഒരു പുതിയ അധ്യായം തുറക്കുകയാണ്.' ഖമനേയി പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media