ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് മുഖ്യമന്ത്രിയുടെ അറിവോടെ'; നിയമപരമായി നേരിടും:കെ.കെ രമ


കോഴിക്കോട്:ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം ആഭ്യന്തര മന്ത്രിയുടെ അറിവോടെയെന്ന് കെ.കെ രമ. അടുത്ത ദിവസം ഗവര്‍ണറെ കാണുമെന്നും തീരുമാനത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അവര്‍ പ്രതികരിച്ചു.വലിയ ഗൂഢാലോചന നടന്നുവെന്നും പ്രതികളെ പാര്‍ട്ടിയ്ക്ക് ഭയമാണെന്നും കെ.കെ രമ പറഞ്ഞു. സംരക്ഷിച്ചില്ലെങ്കില്‍ സി.പി.ഐ.എം നേതൃത്വത്തിന്റെ പേര് പ്രതികള്‍ വെളിപ്പെടുത്തും, അതാണ് പാര്‍ട്ടി നേതൃത്വം പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ഹൈക്കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്നും സര്‍ക്കാര്‍ കോടതിയെ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞ കെ.കെ രമ പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി എക്കാലത്തും ഉണ്ടെന്നും കുറ്റപ്പെടുത്തി. പ്രതികള്‍ക്ക് ജയില്‍ സുഖവാസകേന്ദ്രമാണ്. ജയില്‍ നിയമങ്ങള്‍ പ്രതികള്‍ക്ക് ബാധകമല്ല. ശിക്ഷാ ഇളവ് നല്‍കരുതെന്ന് പൊലിസിനോട് താന്‍ പറഞ്ഞിരുന്നുവെന്നും കണ്ണൂര്‍ ജയിന്‍ ഭരിക്കുന്നത് ടി.പി കേസ് പ്രതികളാണെന്നും കെ കെ രമ പ്രതികരിച്ചു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്.ഹൈക്കോടതി വിധി മറികടന്നാണ് സര്‍ക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media