ഇലക്ട്രിക് വാഹനങ്ങള്‍ക്കായി എല്ലാ ജില്ലകളിലും കെഎസ്ഇബിയുടെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍


തിരുവനന്തപുരം:  ഇലക്ട്രിക് വാഹനങ്ങള്‍ക്കായി എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്ജിങ് സ്റ്റേഷനുകളുടെ നിര്മ്മാണം പുരോഗമിക്കുകയാണെന്നും ഇതില് 40 എണ്ണമെങ്കിലും നവംബറില് പൂര്ത്തീകരിക്കാനാകുമെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.അനര്ട്ടിന്റെ 3 ചാര്ജിങ് സ്റ്റേഷനുകളുടെ നിര്മ്മാണവും നവംബറോടെ പൂര്ത്തിയാകും. ഇന്ന് വിപണിയില് ലഭ്യമായ എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങള് എന്നിവയും ചാര്ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില് ഉണ്ടാകും.

ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള് എന്നിവ ചാര്ജ് ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ ഡിസ്ട്രിബ്യൂഷന് പോളുകളില് ചാര്ജ് പോയിന്റുകള് സ്ഥാപിക്കുന്ന ഒരു പൈലറ്റ് പ്രോജക്റ്റ് അടുത്ത മാസം പൂര്ത്തീകരിക്കാന് ലക്ഷ്യമിടുന്നു. ഇ -ഓട്ടോറിക്ഷ ഏറ്റവും കൂടുതല് പ്രചാരത്തിലുള്ള കോഴിക്കോട് സിറ്റിയിലാണ് 10 ചാര്ജ് പോയിന്റുകള്‍ ഉള്‌പ്പെടുന്ന പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രവര്ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അനര്‍ട്ട് മുഖേന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ പാട്ടത്തിന് നല്‍കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുവാന്‍ സാധിച്ചു. നവംബറോടെ 20 വാഹനങ്ങള് കൂടി നിരത്തിലിറക്കും.

ഗോ ഇലക്ട്രിക് പദ്ധതി പ്രകാരം കേരളത്തിലെ പൊതുജനങ്ങള്‍ക്ക് വിപണിവിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇലക്ട്രിക് ടൂവീലറുകള്‍ വാങ്ങുവാന്‍ സാധിക്കും

പൊതുജനങ്ങള്‍ക്ക് എംപാനല്‍ ചെയ്യപ്പെട്ടിരിക്കുന്ന 6 വാഹന നിര്‍മാതാക്കളില്‍ നിന്നും ഇലക്ട്രിക് ടൂവീലറുകള്‍ www.MyEV.org.in എന്ന വെബ് സൈറ്റില്‍ നിന്നും, കൂടാതെ MyEV മൊബൈല്‍ ആപ്പ് (ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഇരുപതിനായിരം മുതല്‍ 43,000 രൂപ വരെ സബ്‌സിഡി ലഭിക്കുന്നതാണ് .

ഇതിനുപുറമേ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംസ്ഥാനത്തെ താല്പര്യമുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ നല്‍കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media