ഗോകുലം ഗലേറിയ മാള്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും
കോഴിക്കോട്: ഗോകുലം ഗലേറിയ മാള്‍ കോഴിക്കോട് മാവൂര്‍ റോഡില്‍ അരയിടത്തു പാലത്തിനു സമീപം നാളെ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി വൈസ് ചെയര്‍മാന്‍ ബൈജു ഗോപാലന്‍, ഓപ്പറേഷന്‍ ഡയറക്ടര്‍ വി.സി. പ്രവീണ്‍, റീജണല്‍ ഫയര്‍ ഓഫീസര്‍, അബ്്ദുള്‍ റഷീദ്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ്, ആര്‍കിടെക്റ്റ് എ.കെ. പ്രശാന്ത്, കോഴിക്കോട് കോര്‍രപ്പറേഷന്‍ കൗണ്‍സിലര്‍ ടി, റിനീഷ്, തെന്നിന്ത്യന്‍ നായിക ഇനിയ, പിന്നണി ഗായിക ശ്രീമതി, സിത്താര കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആറ് നിലകളിലായി 45,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഗോകുലം മാള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. രണ്ട് നിലകളിലായി 600-ഓളം കാറുകള്‍ക്കും 400ഓളം ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ട്. ഏറ്റവും ആധുനികമായ ഡിസൈന്‍ മികച്ച ലൊക്കേഷന്‍ എന്നിവ ഗോകുലം മാളിന്റെ പ്രത്യേകതയാണ്. സിനി പോളിസ് മള്‍ട്ടിപ്ലക്‌സ് തിയ്യേറ്ററും കോംപ്ലക്‌സിനക്കത്തുണ്ടാകും. അഞ്ചു സ്‌ക്രീനുകളുണ്ടാകും. 30000 സ്‌ക്വയര്‍ഫീറ്റിലുള്ള ഫുഡ് കോര്‍ട്ട്, നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയും മാറില്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രമുഖ ദേശീയ - അന്തര്‍ദേശീയ ബ്രാന്റുകളുടെ ഔട്ട്‌ലെറ്റുകളും മാളില്‍ ഉണ്ടാവും.