ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് ശതമാനമാണ് വര്‍ധന. ഇതോടെ ക്ഷാമബത്ത 28 ശതമാനത്തില്‍നിന്ന് 31 ശതമാനമാകും.
വര്‍ധനവിന് 2021 ജൂലായ് മുതല്‍ പ്രാബല്യമുണ്ടാകും. 47.14 ലക്ഷം ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണംലഭിക്കും.
ഡി.എ വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാരിന് വര്‍ഷം 9,488.7 കോടിയുടെ അതിക ബാധ്യതയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജൂലായിലാണ് ക്ഷാമബത്ത ഇതിനുമുമ്പ് 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി വര്‍ധിപ്പിച്ചത്. .