ഒരു നഗരം കൂടി പിടിച്ചെടുത്തു; റഷ്യൻ സൈന്യം കീവ് വളഞ്ഞെന്ന് യുക്രൈൻ
 


കീവ്:ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും മനസ് മാറാതെ റഷ്യ അതിശക്തമായി യുക്രൈൻ അധിനിവേശം തുടരുന്നതായി റിപ്പോർട്ടുകൾ. ഒരു നഗരം കൂടി റഷ്യൻ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെർഡിയൻസ്‌ക് റഷ്യൻ നിയന്ത്രണത്തിലെന്ന് മേയർ തന്നെ അറിയിച്ചു. തലസ്ഥാന നഗരമായ കീവ് റഷ്യൻ സൈന്യം വളഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇതിനാൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയർ അറിയിച്ചു.ഇന്നലെ അർദ്ധരാത്രിയോടെ തന്നെ കീവ് വളയാനുള്ള നീക്കങ്ങൾ റഷ്യൻ സൈന്യം ആരംഭിച്ചതായാണ് ഈ രാജ്യത്തെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കീവ് മുഴുവൻ റഷ്യൻ സൈന്യം വളഞ്ഞതായി ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. രാത്രിയിൽ വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികളും അറിയിച്ചു. പ്രദേശവാസികൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.

ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കിയതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇതോടെ റഷ്യൻ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിക്കാനുള്ള തടസ്സം നീങ്ങി. യുക്രൈനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന വാൽദിമിർ ​​പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം.അതിനിടയിലെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂണിയൻ. അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്നാണ്.പാശ്ചാത്യ രാജ്യങ്ങൾ ഒന്നടങ്കം ക്രൈൻ ആക്രമിച്ച റഷ്യൻ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയത്. അതേസമയം, പുടിന്റെ പരാമർശത്തിൽ അമേരിക്ക ശക്തമായ വിദ്വേഷം രേഖപ്പെടുത്തി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media