ചായക്കട നടത്തി ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ വിജയൻ യാത്രയായി


കൊച്ചി കടവന്ത്ര ഗാന്ധിനഗറിൽ ചായക്കട നടത്തി, അതിൽ നിന്നുള്ള വരുമാനം കൊണ്ട് ലോകം ചുറ്റിയ ദമ്പതികളിൽ കെ ആർ വിജയൻ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി ദിവസങ്ങൾക്ക് ശേഷമാണ് മരണം.‘ശ്രീ ബാലാജി കോഫി ഹൗസ്’ എന്ന പേരിൽ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തിൽനിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു വിജയനും ഭാര്യ മോഹനയും ലോകയാത്രകൾ നടത്തിയത്. കഴിഞ്ഞ 16 വർഷം കൊണ്ട് ഇരുവരും 26 രാജ്യങ്ങൾ സന്ദർശിച്ചു.

ചെറുപ്പത്തിൽ നടത്തിയിട്ടുള്ള ചെറുയാത്രകളിൽനിന്ന് വളർന്നപ്പോൾ രാജ്യത്തിന്റെ പലഭാഗത്തേക്കും സ്വന്തമായി യാത്ര ചെയ്തു. യാത്ര ഹരമായതോടെ രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു ആദ്യകാല യാത്രകൾ. 1988ൽ ഹിമാലയൻ സന്ദർശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളിൽ യുഎസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി 26 രാജ്യങ്ങളിൽ ഇരുവരും സന്ദർശനം നടത്തി

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media