കൊവിഡ്: കാസര്‍ഗോഡ്-കര്‍ണാടക
അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം
കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിന് കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡയിലെ ജില്ലയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകള്‍ മാത്രമേ തുറന്നിട്ടുള്ളു. ബാക്കി റോഡുകളും ഊടുവഴികളും എല്ലാം അടച്ചു. കേരളത്തില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കഴിഞ്ഞ 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. ബസില്‍ കയറുമ്പോള്‍ റിപ്പോര്‍ട്ട് ഉണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പാക്കണം.അതേസമയം, രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണമില്ല.