സമരത്തില്‍ പങ്കുചേരില്ല; കടയടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത് - വ്യാപാരി വ്യവസായി സമിതി
കോഴിക്കോട്: ജൂലായ് 6ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂറും സിക്രട്ടറി ടി. മരക്കാരും അറിയിച്ചു. കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത്. ഏകോപന സമിതി ഏകപക്ഷീയമായിപ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാന്‍ വ്യാപാരി സമിതിക്ക് ബാധ്യതയില്ല. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്.ഭൂരിപക്ഷം കടകള്‍ തുറക്കുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കടയടപ്പ് സമരം നടത്താതെ ഭൂരിപക്ഷം പേര്‍ക്കും കട തുറക്കാന്‍ അനുമതിയില്ലാത്ത ചൊവ്വാഴ്ച കടയടപ്പ് സമരം പ്രഖ്യാപിച്ചവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്
കോവിഡ് കുറയുന്നതിനനുസരിച്ച് പരമാവധി ഇളവുകള്‍ നല്‍കാന്‍ ദുരന്തനിവാരണ അതോറിറ്റി മുമ്പാകെ വ്യാപാരി വ്യവസായി സമിതി നിരന്തരം അവശ്യപ്പെടുന്നുണ്ട്. വിപണിയിലെ ഇടപെടലുകള്‍ യാഥാര്‍ത്ഥ്യബോധത്തോടെയാവണമെന്ന് സമിതി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ടെസ്റ്റ് പോസറ്റീവിറ്റി നിരക്കിന്റെ പുതിയ മാനദണ്ഡം കാരണം വ്യാപാരികള്‍ക്ക് കട തുറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്- മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എല്ലാ കടകളുംതുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാന്‍ വ്യാപാരി വ്യവസായി സമിതി ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട് സമകാലിക അവസ്ഥകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കാര്യക്ഷമതയോടെയാണ് സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ടു തന്നെ വിപണിയിലെ ഇടപെടലുകല്‍ യാഥാര്‍ത്ഥ്യബോധത്തോടെയാവണമെന്നും വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ പറഞ്ഞു