തുടര്‍ച്ചയായ അഞ്ചാംദിവസവും
വില വര്‍ധന; 90 കടന്ന് പെട്രോള്‍
കോഴിക്കോട്: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 70 പൈസയുമാണ് വര്‍ധിച്ചത്. കേരളത്തില്‍ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 90.32 രൂപയാണ് വില. ഡീസലിന് 84.66 രൂപയും.
രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സര്‍വകാല റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. കൊച്ചിയില്‍ പെട്രോളിന് 88.36 രൂപയാണ് വില. ഡീസലിന് 82.78 രൂപയും. കോഴിക്കോട് 88.74 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 83.17 രൂപയും.