ടോവിനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വീസ
ദുബൈ:മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോള്‍ഡന്‍ വീസ നല്‍കി. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യു.എ.ഇ. സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമാണ് ഗോള്‍ഡന്‍ വീസ. കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബായ് കള്‍ച്ചര്‍ ആന്റ് സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചിരുന്നു.
വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ. ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വീസ ലഭിക്കുന്നത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വീസ അനുവദിച്ചിരുന്നു. ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.