മാതൃകയായി ടാറ്റ: കൊവിഡ് ബാധിച്ച്
ജീവനക്കാരന്‍ മരിച്ചാല്‍ കുടുംബത്തെ ഏറ്റെടുക്കും
കോവിഡ് ബാധിച്ച് ജീവനക്കാര്‍ മരിച്ചാല്‍ കുടുംബത്തിന് കൈത്താങ്ങ്. കോര്‍പ്പറേറ്റ് രംഗത്ത് മാതൃകപരമായ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ടാറ്റ സ്റ്റീല്‍. മരിച്ചയാളുടെ റിട്ടയര്‍മെന്റ് പ്രായം വരെ കുടുംബത്തിന് മരണപ്പെട്ടയാളുടെ ശമ്പളം നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ജംഷഡ്പുര്‍ ആസ്ഥാനമായി ആണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ബാധിച്ച് ജീവനക്കാര്‍ മരിച്ചാല്‍ മരണപ്പെട്ട വ്യക്തിക്ക് 60 വയസാകുന്നതു വരെ ശമ്പളം നല്‍കുമെന്ന പ്രഖ്യാപനം നിരവധി ജീവനക്കാര്‍ക്ക് ആശ്വാസകരമാണ്. പ്രതിമാസ ശമ്പളത്തിനു പുറമേ, മരണപ്പെട്ടയാളുടെ കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും താമസ സൗകര്യങ്ങളും കമ്പനി നല്‍കും.മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബത്തിന് ഓരോ മാസവും മരിക്കുന്നതിന് മുമ്പ് ജീവനക്കാരന്‍ പിന്‍വലിച്ച അവസാന ശമ്പളത്തിന് തുല്യമായ തുക തന്നെയാണ് ലഭിക്കുക.മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ശമ്പളം നല്‍കുന്നതിനൊപ്പം, മരണമടഞ്ഞ മുന്‍നിര ജീവനക്കാരുടെ കുട്ടികളുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും ടാറ്റ സ്റ്റീല്‍ തന്നെ വഹിക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ എല്ലാം കമ്പനി ജീവനക്കാര്‍ക്ക് സഹായം നല്‍കാറുണ്ട്.