വിപണി നേട്ടത്തോടെ തുടക്കം;സെന്‍സെക്‌സ് 56,000 ന് മുകളില്‍
മുംബൈ: ഓഹരി സൂചികകളില്‍ ഇന്നും നേട്ടം തുടരുന്നു. നിഫ്റ്റി 16,650 മുകളിലെത്തി. സെന്‍സെക്സ് 124 പോയന്റ് ഉയര്‍ന്ന് 56,083ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തില്‍ 16,670ലുമാണ് ഇന്ന് വ്യാപരം ആരംഭിച്ചത്. ഏഷ്യന്‍ വിപണികളിലെ നേട്ടവും ആഭ്യന്തര വിപണിയില്‍ നിക്ഷേപ താല്‍പര്യം വര്‍ധിച്ചതുമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, നെസ് ലെ, എല്‍ആന്‍ഡ്ടി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക,് ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. അതേസമയം മാരുതി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.44ശതമാനവും സ്മോള്‍ ക്യാപ് 0.70ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റല്‍ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. ഫാര്‍മയാണ് സമ്മര്‍ദത്തില്‍.