കൊച്ചി: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വൈറ്റിലയിലെ നവീകരിച്ച ശാഖ സൊസൈറ്റിയുടെ പ്രമോട്ടര്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എംഎല്‍്എ, കൗണ്‌സിലര്‍ സോണി ജോസഫ് എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഡയറക്ടറായ ജിസ്സോ ബേബി, വൈസ് ചെയര്‌പേഴ്‌സണ്‍് മറിയാമ്മ പിയൂസ്, വൈസ് പ്രസിഡന്റ് ജോസ് മോഹന്‍, സിജിഎം പൗസണ്‍ വര്ഗ്ഗീസ്, ജനറല്‍ മാനേജര്‍് രമേഷ്. കെ. എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയില്‍ വെഹിക്കിള്‍ ലോണ്‍, ബിസിനസ് ലേണ്‍, അഗ്രിക്കള്‍ച്ചര്‍ ലോണ്‍, പ്രൊപ്പര്‍ട്ടി ലോണ്‍, പേഴ്‌സണല്‍ ലോണ്‍ എന്നിങ്ങനെ എല്ലാവിധ ലോണ്‍സൗകര്യങ്ങളും മെമ്പര്‍മാര്‍ക്ക്
ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാണ്. കൂടാതെ മെമ്പര്‍മാര്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, റെക്കറിങ്ങ് ഡിപ്പോസിറ്റുകള്, സേവിംങ്‌സ് അക്കൗണ്ടുകള് എന്നിവയ്ക്ക് ഉയര്ന്ന് റിട്ടേണ് ഉറപ്പാക്കുന്നു.
ഉദ്ഘാടന ദിവസം നടന്ന ലോണ്‍ മേളയില്‍ 200ല്‍പരം മെമ്പര്‍മാര്‍ക്കുള്ള വിവിധ ലോണുകള്‍ നല്കി. സൊസൈറ്റിയുടെ ലാഭ വിഹിതത്തില്‍് നിന്നും സമൂഹത്തിന്റെ വിവിധ മേഖലയില്‍് നിന്നുള്ള നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ധന സഹായവും ചടങ്ങില്‍ ബോചെ വിതരണം ചെയ്തു.