കൊവിഡ് വാക്‌സിനെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; മുന്നറിയിപ്പുമായി കുവൈത്ത് ഭരണകുടം
മനാമ: കൊവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്നതിനിടെ പ്രതിരോധ് വാക്‌സിനുകളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരത്തില്‍ വാക്‌സിന്‍ സംബന്ധിയായ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയായിരിക്കും നടപടി സ്വീകരിക്കുക.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടതായി വരുമെന്ന് ആഭ്യന്ത്രമന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു. കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി വാക്‌സിനേഷന്‍ വ്യാപകമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ കൊവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട് ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. വാക്‌സിനേഷന് പുറമേ കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗ പ്രതിരോധത്തിന് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം സുരക്ഷിതവും പ്രതിരോധ ശേഷി തെളിയിക്കപ്പെട്ടതാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.