സെന്‍സെക്‌സ് 1,000 പോയിന്റ് ഇടിഞ്ഞു, വിപണിയിൽ വൻ ഇടിവ് .
ഓഹരി വിപണിയില്‍ വന്‍ ഇടിവ്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 1,000 പോയിന്റിലേറെ തകര്‍ന്ന് 50,000 നിലയിലേക്ക് പിന്‍വാങ്ങി. 14,800 നിലയിലാണ് എന്‍എസ്ഇ നിഫ്റ്റിയുടെ തുടക്കം. എന്നാല്‍ വ്യാപാരം പുരോഗമിച്ചതോടെ സെന്‍സെക്‌സും നിഫ്റ്റിയും നില ഒരല്‍പ്പം ഭേദപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഭാരതി എയര്‍ടെല്‍ മാത്രമാണ് സെന്‍സെക്‌സില്‍ മുന്നേറുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വലിയ നഷ്ടം നേരിടുന്നു. ഇന്ത്യന്‍ വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന വിഐഎക്‌സ് സൂചിക 11 ശതമാനമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്.