നവരാത്രി മെഗാസെയില്‍; അജ്മല്‍ ബിസ്മിയില്‍ വന്‍ ഡിസ്‌കൗണ്ട് ഓഫര്‍
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ വമ്പന്‍ വിലക്കുറവുമായി നവരാത്രി മെഗാ സെയില്‍. ഇലക്ട്രോണിക്‌സ്, ഹൈപ്പര്‍ വിഭാഗങ്ങളില്‍ സംയുക്തമായാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്‍ജി ഉത്പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 8 കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള അവസരം ഒരുക്കിക്കൊണ്ടാണ് നവരാത്രി സെയില്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. മികച്ച വില്‍പ്പന - വില്‍പ്പനാന്തര സേവനങ്ങളാണ് അജ്മല്‍ ബിസ്മിയുടെ പ്രധാന സവിശേഷത. പ്രമുഖ ബ്രാന്റുകളുടെ ഹോം അപ്ലയന്‍സുകളും ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സും മറ്റാരും നല്‍കാത്ത ഓഫറുകളോടെ നവരാത്രി സെയിലിന്റെ ഭാഗമായി സ്വന്തമാക്കാം. ബ്രാന്റഡ് സ്മാര്‍ട്ട് ടിവികളുടെ മികച്ച കളക്ഷനും, പ്രമുഖ ബ്രാന്റുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പേഴ്‌സണല്‍ ഗാഡ്‌ജെറ്റ്‌സ് എന്നിവയും, മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന ബ്രാന്റഡ് വാഷിങ്ങ് മെഷീനുകളും റെഫ്രിജറേറ്ററുകളും ഒപ്പം വൈദ്യുതി ചിലവുകുറഞ്ഞ സ്റ്റാര്‍ റേറ്റഡ് ഇന്‍വെര്‍ട്ടര്‍ എസികളും എല്ലാം നവരാത്രി മെഗാ സെയിലില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ അണിനിരത്തിയിരിക്കുന്നു.
എല്ലാ ഉത്പ്പന്നങ്ങളും ഓണ്‍ലൈനില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്നതാണ്. ഓഫറുകള്‍ക്ക് പുറമെ പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബജാജ് ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപ വരെയുളള ക്യാഷ് വൗച്ചറും എച്ച്ഡിബി ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 8000 രൂപ വരെയുളള ക്യാഷ് വൗച്ചറും നറുക്കെടുപ്പിലൂടെ ഗോള്‍ഡ് കോയിനും എച്ച്ഡിഎഫ്‌സി ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10% ക്യാഷ്ബാക്കും നേടാന്‍ അവസരമുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 1 EMI ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, പഴയ ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ കൂടിയ വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. കമ്പനി നല്‍കുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചിലവുകുറഞ്ഞ രീതിയില്‍ എക്‌സ്റ്റെന്റഡ് വാറന്റിയും അജ്മല്‍ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.
ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ് & മീറ്റ്, ക്രോക്കറികള്‍ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവുകളോടെ തയ്യാറാണ്. ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാല്‍ തന്നെ തികച്ചും ഫ്രഷ് ആയ പഴം, പച്ചക്കറികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വിപണിയിലെത്തിക്കാന്‍ അജ്മല്‍ബിസ്മിക്കാവുന്നു. മികച്ച ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുന്നതിനോടൊപ്പം എല്ലാ ഉത്പ്പന്നങ്ങളും കൃത്യതയോടെ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട.്