മാംസ വിപണി കീഴടക്കാന്‍ 'ബോചെ ദ ബുച്ചര്‍'
 


ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തനമാരംഭിച്ചു. ബീഫ്, മട്ടന്‍, ചിക്കന്‍, താറാവ്, കാട എന്നിവയുടെ ഇറച്ചി, വിവിധയിനം ഗ്രേവികള്‍, മീറ്റ് അച്ചാറുകള്‍ എന്നിവ ഇനിമുതല്‍ ഒരു കുടക്കീഴില്‍ ലഭിക്കും.  ബോചെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ്. യു. സന്തോഷ് കുമാര്‍ ആദ്യവില്‍പ്പന സ്വീകരിച്ചു. കെഎച്ച്ആര്‍എ ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട്, ബോബി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. 
  കശാപ്പുകാരന്റെ വേഷത്തിലെത്തിയ ബോചെ ഉദ്ഘാടനശേഷം ഇറച്ചിവെട്ടി കസ്റ്റമേഴ്‌സിന് വിതരണം ചെയ്തു. പാകം ചെയ്ത ബീഫ് ഉദ്ഘാടനത്തിനെത്തിയ അതിഥികള്‍ക്ക് വിളമ്പി. നറുക്കെടുപ്പിലൂടെ വിജയികളായവര്‍ക്ക് ബോചെ ദ ബുച്ചറിന്റെ ഇറച്ചി പാക്കറ്റുകള്‍ സമ്മാനമായി നല്‍കി. ശിങ്കാരിമേളത്തിന്റെ കലാകാരന്മാര്‍ക്കൊപ്പം ചെണ്ടകൊട്ടി ചുവടുകള്‍ വെച്ചുകൊണ്ട് ബോചെ ഉദ്ഘാടനചടങ്ങ് വേറിട്ടതാക്കി. 
  ബോചെ ദ ബുച്ചര്‍ സ്റ്റോറില്‍ രോഗമുള്ളതോ ചത്തതോ ആയ മൃഗങ്ങളെ കശാപ്പ് ചെയ്യാറില്ല. വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പ്രീമിയം ക്വാളിറ്റിയിലുള്ള മാംസം മാത്രമാണ് സ്റ്റോറില്‍ ലഭ്യമാവുക. അംഗീകൃത കശാപ്പുശാലയില്‍ അറുത്ത് അപ്പോള്‍ തന്നെ 0-4 ഡിഗ്രിയില്‍ സൂക്ഷിക്കുകയും ചെയ്യുന്നതുമൂലം രോഗകാരികളായ ബാക്ടീരിയകള്‍ ഇല്ലാത്ത ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ശുചിത്വപൂര്‍ണമായ അന്തരീക്ഷത്തില്‍ ഇറച്ചി വാങ്ങാനുള്ള സൗകര്യവും ബോചെ ദ ബുച്ചര്‍ ഉറപ്പാക്കുന്നു. 
സംസ്ഥാന എകണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ സര്‍വ്വെ പ്രകാരം സംസ്ഥാനത്ത് 15680 മാംസ വിപണനശാലകളാണുള്ളത്. ഇതില്‍ യാതൊരു രജിസ്‌ട്രേഷനുമില്ലാത്തവ 75.30 ശതമാനം വരും. എല്ലാ അനുമതിയും ഉള്ളവ 3.27 ശതമാനം മാത്രമാണ്. 2021 ഒക്ടോബറില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കടകളും മാംസ സ്റ്റാളുകളും എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാന
ത്തില്‍ കൂടിയാണ് ബോചെ ദ ബുച്ചര്‍ എന്ന സ്ഥാപനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ശുചിയായ മാംസം ശാസ്ത്രീയമായി സംസ്‌കരിച്ച് ഗുണഭോക്താക്കളിലെത്തിക്കുകയെന്ന സാമൂഹിക ഉത്തരവാദിത്വമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് ബോചെ അറിയിച്ചു.
  ചുരുങ്ങിയത് 400 സ്‌ക്വയര്‍ഫീറ്റ് റൂമുകള്‍ ഉള്ളവര്‍ക്ക് ബോചെ ദ ബുച്ചറിന്റെ ഫ്രാഞ്ചൈസികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഫ്രാഞ്ചൈസി എടുക്കുന്നവര്‍ക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഹോള്‍സെയില്‍ വിലയില്‍ നിന്നും കുറഞ്ഞ നിരക്കിലാണ് മാംസം ലഭ്യമാക്കുക. ആധുനിക ഉപകരണങ്ങളോടുകൂടി ഫര്‍ണിഷ് ചെയ്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപണനശാലകള്‍ സജ്ജീകരിച്ച് കൊടുക്കുകയും മലങ്കര ക്രെഡിറ്റ് സൊസൈറ്റിയിലൂടെ ലോണ്‍ സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതുതായി കടന്നുവരുന്നവര്‍ക്കും പ്രോത്സാഹനം നല്‍കി മികച്ച സംരംഭകരാകാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോചെ ദ ബുച്ചര്‍ ഫ്രാഞ്ചൈസികള്‍ നല്‍കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media