നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല: വളര്‍ച്ചാ അനുമാനം 7.8%
 


മുംബൈ:  പത്താമത്തെ തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. 
ള്‍ക്കൊള്ളാവുന്നത്(അക്കമൊഡേറ്റീവ്)നയം തുടരാനും പണവായ്പ അവലോകന യോഗത്തില്‍ ധാരണയായി. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടത് ആവശ്യമായതിനാലാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 

2021-22ലെ മൊത്തം ആഭ്യന്തര ഉത്പാദനം കോവിഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, 2022- 23 വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 7.8ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.  2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരുകയാണ്. പണപ്പെരുപ്പ പരിധി 2-6ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കോവിഡിന്റെ ആഘാതത്തെ ചെറുക്കാന്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറിയേക്കുമെന്ന് നേരത്തെ  സൂചനയുണ്ടായിരുന്നുവെങ്കിലും നിരക്കുകളില്‍ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിക്കുകയായിരുന്നു.

്* 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച(ജിഡിപി) 7.8ശതമാനം 
* 2022-23 സാമ്പത്തികവര്‍ഷത്തിലെ ശരാശരി പണപ്പെരുപ്പ അനുമാനം 4.5ശതമാനം. (ഒന്നാം പാദം 4.9%, രണ്ടാം പാദം 5%)


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media