മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മണം 344 ആയി. ദുരന്തത്തില്‍ 29 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹങ്ങള്‍ ബന്ധുക്കള്‍തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും. മുണ്ടക്കൈയ്യും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്.