അയ്യപ്പനെ തൊഴാന്‍ പാര്‍വതിയെത്തി ജയറാമിനൊപ്പം
 



പത്തനംതിട്ട:ശബരിമല ചവിട്ടി നടി പാര്‍വതി. ഭര്‍ത്താവും നടനുമായ ജയറാമിനൊപ്പമാണ് പാര്‍വതി അയ്യനെ കാണാന്‍ സന്നിധാനത്ത് എത്തിയത്.  കറുപ്പുടുത്ത് മാലയിട്ട് ഭക്തിനിര്‍ഭരമായി പാര്‍വതി പ്രാര്‍ത്ഥിക്കുന്ന ചിത്രം ജയറാം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.  'സ്വാമി ശരണം' എന്ന ക്യാപ്ഷനോടെയാണ് ജയറാം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് പാര്‍വതിയും ജയറാമും ചെന്നൈയില്‍ നിന്ന് കെട്ടുനിറച്ച് ശബരിമലയില്‍ എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റശേഷമായിരുന്നു മലകയറ്റം. ഇന്നലെ വൈകീട്ടോടെ അയ്യപ്പനെ തൊഴുത് മലയിറങ്ങി.ശബരിമലയിലെ സ്ഥിരം സന്ദര്‍ശകനാണ് ജയറാം. മണ്ഡല-മകരവിളക്ക് കാലത്ത് ജയറാം ശബരിമലയില്‍ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും താരം സന്നിധാനത്ത് എത്തിയിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media