റോസ് കൈമ ബിരിയാണി റോസ് കണ്‍സ്യൂമര്‍ പാക്കറ്റുകളില്‍
 



കോഴിക്കോട്: റോസ് കൈമ ബിരിയാണി റൈസിന്റെ കണ്‍സ്യൂമര്‍ പാക്കറ്റുകള്‍  ലോഞ്ച് ചെയ്തു. ബര്‍ദ്ധമാന്‍ അഗ്രോ പ്രൊഡക്റ്റ്‌സ് സിഎംഡി ശെയ്ഖ് റബിയുള്‍ ഹഖ്  ലോഞ്ചിങ് നിര്‍വ്വഹിച്ചു. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലേക്കുള്ള ബര്‍ദ്ധമാന്‍ റോസ് റൈസ് ബാഗിന്റെയും, ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള റോസ് കൈമ റൈസ് ബാഗിന്റെയും ഒരു കിലോയുടെയും, അഞ്ചു കിലോയുടെയും കണ്‍സ്യൂമര്‍ പാക്കറ്റുകളാണ് ലോഞ്ച് ചെയ്തത്. വിദേശങ്ങളില്‍ 'റോസ്' ബ്രാന്‍ഡ് അറിയപ്പെടുന്നത് 'ബര്‍ദ്ധമാന്‍ റോസ്' എന്ന പേരിലാണ്. ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ ആണ് റോസ് കൈമ റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ്. മായം കലരാത്ത ഒറിജിനല്‍ റോസ് കൈമ റൈസ് ബ്രാന്‍ഡ് എല്ലാ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കിലോയുടെയും, അഞ്ചു കിലോയുടെയും റീട്ടെയില്‍ പാക്കറ്റുകള്‍ റീഡിസൈനിങ് ചെയ്ത് അവതരിപ്പിക്കുന്നത്. ഇവന്റില്‍ കമ്പനിയുടെ ഡീലേഴ്സിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. 
മുപ്പത് വര്‍ഷങ്ങളായി,ബര്‍ദ്ധമാന്‍ അഗ്രോ പ്രൊഡക്റ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (BAPPL) ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന ഉത്പ്പന്നമാണ്  റോസ് കൈമ ബിരിയാണി റൈസ. ഇന്ത്യയിലുടനീളവും യുഎഇ, ഒമാന്‍, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, യൂറോപ്പ്, യു.എസ്.എ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കമ്പനി തങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള റോസ് കൈമ റൈസ് വിതരണം ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഗുണമേന്മയുള്ള അരി ഉല്‍പന്നങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബര്‍ദ്ധമാന്‍ അഗ്രോ പ്രൊഡക്റ്റ്‌സ് പ്രവര്‍ത്തിക്കുന്നതെന്ന് റബിയുള്‍ ഹഖ് പറഞ്ഞു. 

റീജിയണല്‍ ബിസിനസ്സ് പാര്‍ട്ണര്‍ നാരായണ്‍ ചന്ദ്ര മൈതി, അസിസ്റ്റന്റ് റീജിയണല്‍ ബിസിനസ്സ് പാര്‍ട്ണര്‍ സോമനാഥ് മൈതി, ജൂനിയര്‍ ഡയറക്ടര്‍ മുഹമ്മദ് രഖീബ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശ്രീപതി ഭട്ട്, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍, ഇന്റര്‍നാഷണല്‍ സെയില്‍സ് മാനേജര്‍ നൗഷാദ് സി.വി, റീജിയണല്‍ സെയില്‍സ് മാനേജര്‍  രോഹിത് നായര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ഷാഹിര്‍ സി.കെ എന്നിവര്‍ പങ്കെടുത്തു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media