തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി വിജയന് കടുത്ത അതൃപ്തി. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവര്‍ത്തിച്ച് എംവി ഗോവിന്ദന്‍ രംഗത്തെത്തി. അതേസമയം, കേരളത്തിലെയടക്കം നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മറ്റി യോ?ഗം ഇന്ന് നടക്കും. ഇന്ന് മുതല്‍ മൂന്ന് ദിവസമായാണ് ദില്ലിയില്‍ യോഗം ചേരുന്നത്. നേതൃമാറ്റം ചര്‍ച്ചയാകില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.
എന്നാല്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം വന്ന പാളിച്ച സിസി ചര്‍ച്ച ചെയ്‌തേക്കും. പിബി നേരത്തെ തയാറാക്കിയ തിരുത്തല്‍ രേഖയും കേന്ദ്ര കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യും. വിഴിഞ്ഞത്തെ ചൊല്ലിയാണ് കണ്ണൂര്‍ സിപിഎം ലോബിയില്‍ ഭിന്ന സ്വരം ഉടലെടുത്തത്. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് പിണറായിയുടെ നിലപാടിനെ കണ്ണൂര്‍ നേതൃത്വം ചോദ്യം ചെയ്യുന്നത്. ഇതിന് വിഴിഞ്ഞം ഒരു കാരണം മാത്രമാണ്. കണ്ണൂര്‍ നേതാക്കള്‍ക്ക് പിണറായിയെ ചോദ്യം ചെയ്യാന്‍ കെല്‍പ്പ് ഉണ്ടായിരിക്കുന്നു. ഇതാണ് സിപിഎമ്മിലെ രണ്ട് പതിറ്റാണ്ട് ശേഷമുള്ള മാറ്റം.
എംവി ഗോവിന്ദനും പിണറായിയും വിഴിഞ്ഞത്തെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇപി ജയരാജന്‍ എന്തിനാണ് അഭിമാന പദ്ധതിയെ വിവാദത്തില്‍ ആക്കുന്നത് എന്ന മറുചോദ്യം ചോദിക്കുന്നു. എംവി ഗോവിന്ദന്‍- പിണറായി ടീമിനൊപ്പം താനില്ലെന്ന് പറയാതെ പറയുകയാണ് ഇപി ജയരാജന്‍. മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജയും പികെ ശ്രീമതിയും ആകട്ടെ കെകെ രാ?ഗേഷിന്റെ നിലപാടിനെതിരെ എന്ന മട്ടിലാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥയെ മാറ്റിയത് രാ?ഗേഷ് ഒരു വലിയ പ്രശ്‌നമായി ചൂണ്ടിക്കാട്ടി എങ്കില്‍ അതില്‍ ഒരു ദുരൂഹതയും ഇല്ല, രാഗേഷിന്റെ വാദം രാഗേഷ് തന്നെ തെളിയിക്കട്ടെ എന്ന് തുറന്നടിക്കുകയാണ് പികെ ശ്രീമതി.