ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഇറാന്‍ പ്രസിഡന്റിനെ ക്ഷണിച്ച് മോദി, സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് ഇന്ത്യ



ബിഷ്‌കെക്ക്: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി കൂടിക്കാഴ്ച നടത്തി. ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ് സി ഒ) യുടെ ഇടവേളയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയും ചര്‍ച്ചയില്‍ പങ്കെടുത്തു. മേഖലയിലെ നിലവിലെ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്ത മോദി, പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചു. സാധാരണക്കാര്‍ക്കും ചരക്ക് കപ്പലുകള്‍ക്കും നേരെ ആക്രമണം ഉണ്ടാകരുതെന്നും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സുരക്ഷിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ശക്തമായി തുടരുമെന്നും വിവിധ മേഖലകളിലേക്ക് വ്യാപാരം വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എസ് സി ഒ, ബ്രിക്‌സ് തുടങ്ങിയ ബഹുരാഷ്ട്ര കൂട്ടായ്മകളില്‍ ഇറാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയ്യാറാണ്. വൈകാതെ ഇന്ത്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഇറാന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്തതായും മോദി കൂട്ടിച്ചേര്‍ത്തു.നേരത്തെ അര്‍മേനിയന്‍ പ്രധാനമന്ത്രി നികോള്‍ പഷിന്‍ന്യാനുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media