കോഴിക്കോട്: ദേശീയ പ്രവേശന പരീക്ഷയില്‍ (നീറ്റ് യു.ജി 2022) ആകാശ് ബൈജൂസ് വിദ്യാര്‍ഥിനി കോഴിക്കോട് സ്വദേശി ആയിഷ നിദ 687 മാര്‍ക്ക് നേടി അഭിമാനകരമായ വിജയം കരസ്ഥമാക്കി. ബൃഹത്തായ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 720ല്‍ 687 മാര്‍ക്ക് നേടിയാണ് നിദ ആകാശ് ബൈജൂസിന്റെയും രക്ഷിതാക്കളുടെയും അഭിമാനമുയര്‍ത്തിയത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 411 ആണ് ആയിഷയുടെ റാങ്ക്. വാഴയൂര്‍ പെരിങ്ങാവ് സ്രാമ്പിക്കല്‍ ആഷിക്കലി- ഷഹര്‍ബാന്‍ ദമ്പതികളുടെ മകളാണ് ആയിഷ നിദ.
ഏറ്റവും കടുപ്പമുള്ള എന്‍ട്രന്‍സ് പരീക്ഷയായി കണക്കാക്കപ്പെടുന്ന നീറ്റ് നേടാനായി രണ്ടു വര്‍ഷ പ്രോഗ്രാമിലാണ് നിദ ആകാശ് ബൈജൂസില്‍ ചേര്‍ന്നത്. ആശയം മനസ്സിലാക്കുന്നതിലും പഠന ഷെഡ്യൂള്‍ കര്‍ശനമായ പാലിക്കുന്നതിലും ആകാശ് ബൈജൂസ് തന്നെ ഏറെ സഹായിച്ചത് നന്ദിയോടെ സ്മരിക്കുന്നുവെന്നും ബൈജൂസിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ചെറിയ സമയത്തിനിടെ വിവിധ വിഷയങ്ങളിലെ ആശയങ്ങള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ലെന്നും ആയിഷ നിദ പറഞ്ഞു.
നീറ്റ് പരീക്ഷയില്‍ അനുകരണീയമായ നേട്ടമാണ് ആയിഷ സ്വന്തമാക്കിയതെന്നും അഭിനന്ദിക്കുന്നുവെന്നും ആകാശ് ബൈജൂസ് മാനേജിംഗ് ഡയരക്ടര്‍ ആകാശ് ചൗധരി വ്യക്തമാക്കി. നീറ്റ് 2022ല്‍ രാജ്യത്ത് പതിനെട്ടു ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടൊപ്പം അവളുടെ കഠിനാധ്വാനവും സമര്‍പ്പണവുമാണ് ഈ നേട്ടത്തിനു പിന്നില്‍. ഭാവി പദ്ധതികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാമാരി പിടിച്ചുകുലുക്കിയ അധ്യയന വര്‍ഷം നീറ്റ് പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടാന്‍ ആകാശ് ബൈജൂസ് അധിക പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ലഭ്യത എപ്പോഴും ലഭ്യമാക്കാന്‍ ഞങ്ങള്‍ ഡിജിറ്റല്‍ സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. പഠനോപകരണങ്ങളും ചോദ്യോത്തര ബാങ്കുകളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുകയും ചെയ്തു. പരീക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി മോട്ടിവേഷന്‍ ലക്ഷ്യമിട്ടും ടൈം മാനേജ്മെന്റിലും പരീക്ഷാ പേടി മാറ്റാനും നിരവധി വെര്‍ച്വല്‍ സെഷനുകളും സെമിനാറുകളും ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഞങ്ങളുടെ പരിശ്രമം വിജയം കാണുന്നുന്നതിന് വിദ്യാര്‍ഥികളുടെ സ്‌കോര്‍ഷീറ്റുകള്‍ സാക്ഷ്യം വഹിക്കുന്നുവെന്നത് സന്തോഷകരമാണ്. തങ്ങള്‍ക്കിഷ്ടമുള്ള മികച്ച മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടാനുള്ള വഴിയിലാണവരില്‍ പലരുമെന്നും ആകാശ് ചൗധരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആകാശ് ബൈജൂസ് ഏരിയാ ബിസിനസ് ഹെഡ് അരുണ്‍ വിശ്വനാഥ്, ബ്രാഞ്ച് ഹെഡ് എം. വിവേക്, അസി.ഹെഡ് നിഖില അന്നശേരി, ഫാക്കല്‍റ്റി ദിവ്യ എന്നിവര്‍ പങ്കെടുത്തു.