ഓഹരി വിപണിക്ക് ഇന്ന് മങ്ങിയ തുടക്കം
വെള്ളിയാഴ്ച്ച ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 200 പോയിന്റ് കുറഞ്ഞ് 51,120 നിലയിലേക്ക് ഇടറി. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,100 നില കൈവെടിഞ്ഞു. ആഗോള വിപണിയില്‍ കാര്യമായ സംഭവവികാസങ്ങള്‍ ഇല്ലാത്തത് ഇന്ത്യന്‍ ഓഹരി വിപണിയുടെ വേഗത്തെ ബാധിക്കുകയാണ്. ഇതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളും പൊതുമേഖലാ ബാങ്ക് ഓഹരികളും നടത്തുന്ന മുന്നേറ്റം സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളെ വലിയ വീഴ്ച്ചയില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നുണ്ട്.