ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം; സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
 



കൊച്ചി: ശബരിമല ശ്രീകോവിലിന് സമീപത്തെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ക്ക് ആണ് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചു മാറ്റിയ സംഭവത്തിലാണ് രേഖകളുടെ പരിശോധന. എത്ര സ്വര്‍ണം ഇവിടെ ഉണ്ടായിരുന്നു എന്നതടക്കം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണ്ണപ്പാളികള്‍ ഉരുക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.


സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്വര്‍ണം ഇളക്കിക്കൊണ്ടുപോയതെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്. ഭക്തര്‍ നാണയത്തുട്ടുകള്‍ എറിഞ്ഞ് സ്വര്‍ണ്ണപ്പാളികള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണ്ണം തിരിച്ചെത്തിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബോര്‍ഡ് അറിയിച്ചു. സ്വര്‍ണ്ണം തിരികെ എത്തിക്കണം എന്ന് ആവശ്യപ്പെടുന്നില്ലെന്നും രേഖകള്‍ പരിശോധിച്ചു വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വര്‍ണം കൊണ്ടുപോയതില്‍ പിഴവ് പറ്റിയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം, സ്വര്‍ണ്ണം പൂശാന്‍ കൊണ്ട് പോയ കൊണ്ടുപോയ സ്വര്‍ണപാളി അടിയന്തരമായി തിരിച്ചെത്തിക്കണമെന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു. എത്ര സ്വര്‍ണം മുന്‍പ് ഉണ്ടായിരുന്നു എന്നതടക്കം പരിശോധിക്കട്ടെയെന്ന് കോടതി. അറ്റകുറ്റപ്പണിയുടെ സ്‌പോണ്‍സറെ അടക്കം കക്ഷി ചേര്‍ത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

odxjc7

Leave a reply

Social Media