കെപിസിസിയിലും പൊളിച്ചെഴുത്തുണ്ടാവും 
കോഴിക്കോട്:പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്നാലെ


കെപിസിസി അധ്യക്ഷ സ്ഥാനത്തും പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന് സൂചന. ഗ്രൂപ്പിനതീതമായ നേതൃനിര തന്നെയാകും സംഘടനാരംഗത്തും വരിക. കെ സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി. നേതൃമാറ്റമുണ്ടാകുമെന്ന സൂചന മുല്ലപ്പളളിയും നല്‍കി.


മേല്‍ത്തട്ട് മുതല്‍ താഴേത്തട്ട് വരെ സമ്പൂര്‍ണമായ പൊളിച്ചെഴുത്താണ് കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ ആവശ്യപ്പെടുന്നത്. പാര്‍ലമെന്ററി രംഗത്തും സംഘടനാരംഗത്തും സമൂലമാറ്റമെന്ന മുറവിളിക്ക് കേന്ദ്രനേതൃത്വം ചെവി കൊടുത്തുവെന്നതിന്റെ സൂചനയായി തന്നെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുളള വി ഡി സതീശന്റെ നിയോഗത്തെ നേതാക്കളുള്‍പ്പെടെ നോക്കിക്കാണുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തും കരുത്തുറ്റ പുതിയ മുഖം വരുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. കെപിസിസി അധ്യക്ഷ സ്ഥാനത്തും മാറ്റം വേണമെന്ന ആവശ്യം പല നേതാക്കളും ഇതിനോടകം പരസ്യമാക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സംഘടനാരംഗത്തും നേതൃമാറ്റത്തിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ശക്തമാക്കാനാണ് ഒരുവിഭാഗം നേതാക്കളുടെ നീക്കം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media