ദില്ലി: ഇന്ത്യ-പാക് വിഭജനത്തിന് കാരണം മുസ്ലീം ലീ?ഗാണെന്നും കോണ്‍?ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീ?ഗിന്റെ സ്റ്റാമ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തുമെന്ന വിമര്‍ശനത്തിന് മറുപടി പറഞ്ഞ അദ്ദേഹം, ഭരണഘടന സര്‍ക്കാറിന് ഗീതയും ഖുറാനും ബൈബിളുമാണെന്ന് പറഞ്ഞു. അംബേദ്കര്‍ നേരിട്ട് വന്ന് ആവശ്യപ്പെട്ടാലും ഭരണഘടന നശിപ്പിക്കാനാകില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു പാര്‍ട്ടി പ്രകടന പത്രികയില്‍ പറഞ്ഞത് ആണവായുധങ്ങള്‍ ഇല്ലാതാക്കും എന്നാണ്. രണ്ട് അയല്‍രാജ്യങ്ങളും ആണവായുധങ്ങളുമായി നില്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യണോ? ഇന്ത്യയുടെ ശക്തി ഇല്ലാതാക്കുന്ന ഈ സഖ്യം എന്ത് സഖ്യമാണെന്നും മോദി ചോദിച്ചു.
അതിനിടെ ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായ തേജസ്വി യാദവ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. ജനങ്ങളുടെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. പത്ത് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും എന്തുകൊണ്ട് നരേന്ദ്ര മോദി ദാരിദ്ര്യം ഇല്ലാതാക്കിയില്ല, ബിഹാറിന് എന്തുകൊണ്ട് പ്രത്യേക പദവി നല്‍കിയില്ല എന്നും തേജസ്വി ചോദിച്ചു. തേജസ്വി മീന്‍ കഴിക്കുന്ന വീഡിയോ വിശ്വാസികളെ അപമാനിക്കാനാണെന്നായിരുന്നു ബിഹാറിലെ മോദിയുടെ വിമര്‍ശനം.