രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മേപ്പാടിയിലെത്തി ദുരന്ത ബാധിതരെ കാണുന്നു 


മേപ്പാടി: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി. ഡി സതീശനും ഒപ്പമുണ്ട്. ഉരുള്‍ പൊട്ടല്‍ നാശം വിതച്ച മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കുകയാണ്. തുടര്‍ന്ന് അവര്‍ പരുക്കേറ്റവര്‍ കിടക്കുന്ന വയനാട്ടിലെ വിംസ് ആശുപത്രിയിലേക്ക് പോകും.  അവിടെ വച്ച് മാധ്യമ പ്രവര്‍ത്തകരെയും രാഹുല്‍ കാണും. ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

അതിനിടെ, കേരളത്തിന്റെ നെഞ്ച് തകര്‍ത്ത മുണ്ടക്കൈ ദുരന്തത്തില്‍ മരണ സംഖ്യ 281 ആയി ഉയര്‍ന്നു. 240 പേരെ ഇനിയും കണ്ടെത്തനായില്ല. കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയെങ്കിലും രാവിലെ കാലാവസ്ഥ തെളിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ബെയ്ലി പാലം നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ് സൈന്യം. നിലവില്‍ പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. ജില്ലയില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media