കോവിഡ് മാനദണ്ഡം പാലിച്ച് ഗൃഹോപകരണ കടകള്‍
തുറക്കാന്‍ അനുവദിക്കണം :ഡാറ്റ കേരള
കോഴിക്കോട്: ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടി.വി & അപ്ലയന്‍സസ് കേരള ( ഡാറ്റ കേരള) ആവശ്യപ്പെട്ടു.
കോവിഡ് കാരണമുള്ള വ്യാപാര മാന്ദ്യവും, ഓണ്‍ലൈന്‍ കുത്തക കമ്പനികളുടെ ഈ മേഖലയിലെ കടന്നുകയറ്റവും കാരണം നിലവില്‍ ദുരിതത്തിലും ,കടക്കെണിയിലുമാണ് കച്ചവടക്കാര്‍. ഓണം സീസണില്‍ കൂടി കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വ്യാപാരികളുടെയും ,ജീവനക്കാരുടെയും, ജീവിതം അനിശ്ചിതത്വത്തിലാവും .
വാക്‌സിനേഷന്‍ എടുത്ത വ്യക്തികളേയും,കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും കടയില്‍ പ്രവേശിപ്പിച്ചു കൊണ്ട് ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് ഡാറ്റ കേരള കോഴിക്കോട് ജില്ലാ പ്രസിഡന്റ് തോമസ് ചെല്ലന്തറയില്‍, സെക്രട്ടറി പ്രശാന്ത്. ഇ എന്നിവര്‍ ആവശ്യപ്പെട്ടു.