ശബരിമല തീര്‍ത്ഥാടക പാതയില്‍ വെള്ളം കയറി
പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം രൂക്ഷം
ശബരിമല തീര്‍ത്ഥാടക പാതയില്‍ വെള്ളം കയറി
പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം രൂക്ഷം
പത്തനംതിട്ട:മഴ ശമിച്ചെങ്കിലും പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം രൂക്ഷം. ശബരിമല തീര്‍ത്ഥാടക പാതയില്‍ പലയിടത്തും വെള്ളം കയറി. ഉരുള്‍പൊട്ടലില്‍ മുങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ രാത്രിയോടെ പത്തനംതിട്ടയില്‍ മഴ കുറഞ്ഞെങ്കിലും കിഴക്കന്‍ വെള്ളത്തില്‍ അച്ചന്‍കോവിലാറിന്റെ തീരങ്ങള്‍ മുങ്ങി.
പത്തനംതിട്ട നഗരം വെള്ളത്താല്‍ ചുറ്റപ്പെട്ടു. ഓമല്ലൂര്‍, നരിയാപുരം, മാത്തൂര്‍ എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം കയറിയതോടെ പത്തനംതിട്ട-പന്തളം റൂട്ടില്‍ ഗതാഗതം നിലച്ചു. ശബരിമല തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന പുനലൂര്‍ - മൂവാറ്റുപുഴ റോഡിലും വെള്ളക്കെട്ട് വഴിമുടക്കി. ത്രിവേണിയില്‍ പമ്പനദി കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ക്രമീകരിക്കാനായി കക്കി, മൂഴിയാര്‍ ഡാമുകള്‍ തുറന്നിട്ടുണ്ട്.പന്തളം - മാവേലിക്കര റോഡില്‍ മുടിയൂര്‍ക്കോണം ഭാഗത്ത് റോഡില്‍ വെള്ളക്കെട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പമ്പയാറ്റില്‍ ജലനിരപ്പ് കുറഞ്ഞെങ്കിലും ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ വെള്ളക്കെട്ടിലാണ്. ജില്ലയിലാകെ 57 ക്യാമ്പുകളിലായി 482 കുടുംബങ്ങളെ മാറ്റി പാര്‍പ്പിരിക്കുകയാണ്.