ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് മുമ്പ്  ഫ്രാന്‍സിലെ ഹൈസ്പീഡ് റെയില്‍  ശൃംഖലക്ക് നേരെ ആക്രമണം
 



പാരീസ്: ഫ്രാന്‍സിന്റെ അതിവേഗ റെയില്‍ ശൃംഖലക്ക് നേരെ ആക്രമണം. റെയില്‍വേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങള്‍ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായും ട്രെയിന്‍ ഓപ്പറേറ്റര്‍ എസ്എന്‍സിഎഫ് അറിയിച്ചു. പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം. ട്രെയിന്‍ നെറ്റ്വര്‍ക്കിനെ തളര്‍ത്തുന്നതിനുള്ള ആക്രമണമാണെന്നും എസ്എന്‍സിഎഫ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകള്‍ റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികള്‍ സമയമെടുക്കുമെന്നും എസ്എന്‍സിഎഫ് പറഞ്ഞു.

ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും റദ്ദാക്കേണ്ടിയും വരുമെന്ന്  പ്രസ്താവനയില്‍ പറയുന്നു. തെക്കുകിഴക്കന്‍ മേഖലയെ ബാധിച്ചില്ല. യാത്രകള്‍ മാറ്റിവെക്കാനും റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മാറി നില്‍ക്കാനും എസ്എന്‍സിഎഫ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. 7,500 അത്ലറ്റുകളും 300,000 കാണികളും വിഐപികളും പങ്കെടുക്കുന്ന പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ വീക്ഷിക്കുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media