ഓഹരി വിപണി നേട്ടത്തില്‍ തുടക്കം
ഇന്ന് നേട്ടത്തില്‍ ഓഹരി വിപണി തുടക്കം . രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 213.34 പോയിന്റ് മുന്നേറി 50,608.42 എന്ന നിലയ്ക്കാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത് (0.42 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 66.60 പോയിന്റ് കയറി 14,996.10 നില രേഖപ്പെടുത്തി (0.45 ശതമാനം). ഐടി, ഓട്ടോ സ്‌റ്റോക്കുകളുടെ പിന്‍ബലത്തിലാണ് വിപണി ഇന്ന് മുന്നേറുന്നത്. ഇതേസമയം, ടെലികോം സ്‌റ്റോക്കുകളില്‍ വലിയ വീഴ്ച്ച കാണാം. സെന്‍സെക്‌സില്‍ ടൈറ്റന്‍, ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക്ക് സിമന്റ്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ രാവിലെത്തന്നെ നേട്ടത്തില്‍ ചുവടുറപ്പിക്കുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ് ഇന്ന് ഇടപാടുകള്‍ ആരംഭിച്ചിരിക്കുന്നത്. അമേരിക്കയുടെ ട്രഷറി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ചൊവാഴ്ച്ച ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ഓസ്‌ട്രേലിയയുടെ എസ് ആന്‍ഡ് പി / എഎസ്എക്‌സ് 200 സൂചിക 0.9 ശതമാനം മുന്നേറി. ജപ്പാന്റെ ടോപിക്‌സ് സൂചികയും ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയും 0.6 ശതമാനം വീതമാണ് നേട്ടം കയ്യടക്കിയത്. ചൈനയുടെ ഷാങ്ഹായ് കോമ്പോസൈറ്റ് സൂചിക 0.5 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.7 ശതമാനവും ഇന്ന് മുന്നേറുന്നു. ഇന്നലെ പത്തു വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകള്‍ 2.8 ബേസിസ് പോയിന്റ് ഇടിഞ്ഞ് 1.607 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ഇത് 1.642 ശതമാനമായിരുന്നു.