എം. ഗീത വയനാട് കളക്ടര്‍
കല്‍പ്പറ്റ: വയനാട് ജില്ലാ കലക്ടറായി എം. ഗീത നാളെ ചുമതലയേല്‍ക്കും. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ പദവിയില്‍ നിന്നാണ് വയനാട് കലക്ടറായി എത്തുന്നത്.
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലാണ് സര്‍വീസിന്റെ തുടക്കം. സെക്രട്ടറിയേറ്റില്‍ ലീഗല്‍ അസിസ്റ്റന്റ്, കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷനല്‍ എക്കൗണ്ടന്റ്, കൊല്ലം ജില്ലാ ഡെപ്യൂട്ടി കലക്ടര്‍, ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയായ ഗീത താമസം തിരുവനന്തപുരത്താണ്.