കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
 



കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം നടത്തുന്ന ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 10 വരെ സ്വീകരിക്കും.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്.
മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ (ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെക്നിക്കല്‍ റൈറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വടൈസിംഗ്, ഡോക്യുമെന്ററി (നിര്‍മ്മാണം, സ്‌ക്രിപ്റ്റിംഗ്, എഡിറ്റിംഗ്) എന്നിവ കൂടാതെ ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), പേജ്മേക്കര്‍, ഇന്‍ഡിസൈന്‍, ഫോട്ടോഷോപ്പ് തുടങ്ങിയവയിലും പരിശീലനം നല്‍കും.
    
തിയറി ക്ലാസുകള്‍ക്കൊപ്പം വിപുലമായ പ്രായോഗിക പരിശീലനവും പ്രസ്സ് ക്ലബിലെ മാധ്യമസംബന്ധമായ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സാമ്പത്തികപിന്നോക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രായം 2025 ജൂണ്‍ ഒന്നിന് 30 വയസ്സ് കവിയരുത്.അപേക്ഷാഫീസ് 300/- രൂപ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റില്‍ (www.icjcalicut.com) നല്‍കിയ ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ (NEFT) ആയോ, ഇ-പേമെന്റ് ആപ്പുകള്‍ വഴിയോ അടയ്ക്കാം.
ഫോണ്‍ :  9447777710, 9074739395, 0495 2727869, 2721860ഇമെയില്‍ :  icjcalicut@gmail.com


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media