ഇന്‍ഡിഗോ യുഎഇ സര്‍വീസിന് ഒരാഴ്ചത്തേക്ക് വിലക്ക്
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ ഒരാഴ്ചത്തേക്കു നിര്‍ത്തിവച്ചു. ഓഗസ്റ്റ് 24 വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഇന്‍ഡിഗോ അറിയിച്ചു.
ഓപ്പറേഷനല്‍ പ്രശ്‌നങ്ങള്‍ മൂലം സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായാണ് ഇന്‍ഡിഗോ അറിയിപ്പില്‍ പറയുന്നത്. അതേസമയം യുഎഇയിലേക്കുള്ള യാത്രാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നു അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് പരിശോധന നടത്താതെ യാത്രക്കാരെ യുഎഇയില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.
സര്‍വീസ് നിര്‍ത്തിവച്ചതായി യാത്രക്കാര്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കു ടിക്കറ്റ് പണം മടക്കിനല്‍കും. സര്‍വീസ് പുനരാരംഭിച്ച ശേഷം യാത്ര മതിയെന്നുള്ളവര്‍ക്ക് അതിനും അവസരം നല്‍കുമെന്ന് കമ്പനി പറഞ്ഞു.