പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ നാളെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും
പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ നാളെ സംസ്ഥാനവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.നിര്‍മ്മാണ വസ്തുക്കളുടെ വിലവര്‍ദ്ധനവ് തടയുക, പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് തടയുക , സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുക, കരാറുകാരെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നത്.
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിലവര്‍ദ്ധനവ് പൊതുസമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും അതുമൂലം സ്വകാര്യ കരാറുകാരുടെ ജീവിതം വഴി മുട്ടുകയും ചെയ്യുന്നതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി കെ വേലായുധന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പ്രദീപന്‍, സംസ്ഥാന സെക്രട്ടറി കെ എന്‍ ഗണേശന്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.