ബാങ്കിങ് മേഖലയുടെ സ്വകാര്യവത്കരണം വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ.
രാജ്യത്തെ എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കാൻ കേന്ദ്രം ഉദ്ദേശിച്ചിട്ടില്ലെന്നും അതേസമയം സ്വാകര്യവത്കരണം നടത്തുന്ന ബാങ്കുകളിലെ ജീവനക്കാരെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ.
കേന്ദ്ര സർക്കാർ കൃത്യമായ ആലോചനയ്ക്ക് ശേഷമാണ് ബാങ്കുകളുടെ സ്വകാര്യവത്കരണ നടപടിക്ക് ഒരുങ്ങുന്നത്.ബാങ്കുകൾക്ക് കൂടുതൽ ഓഹരി ലഭിക്കണമെന്നാണ് ഗെവേര്മെന്റ് ആഗ്രഹം .ബാങ്കുകൾ രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കണമെന്നും സ്വകാര്യവത്കരിക്കാൻ സാധ്യതയുള്ള ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എല്ലാം സംരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ബാങ്കിങ് മേഖലയിൽ നടന്ന സമരത്തിൽ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകൾ എല്ലാം ബാങ്ക് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് .
ഐ ഡിബിഐ ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം, എൽഐസി ഓഹരി വിറ്റഴിക്കൽ, ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം, ജനറൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാരവൽകരണം,നിയന്ത്രണരഹിതമായ വിറ്റഴിക്കൽ നീക്കം തുടങ്ങി കേന്ദ്രസർക്കാർ നയങ്ങൾ എതിർക്കപ്പെടണമെന്ന് ആഹ്വാനം ചെയ്താണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.
ഏകേശം 10 ലക്ഷത്തിലധികം ബാങ്ക് ജീവനക്കാർ സമരത്തിന്റെ ഭാഗമായിട്ടുണ്ട്