യു ട്യൂബ് മറ്റെല്ലാ ടെക് പ്ലാറ്റ്‌ഫോമുകളെയും പോലെ വരുമാനത്തില്‍ ഇടിവ് നേരിടുകയാണ്. യൂട്യൂബിന്റെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ കുറവാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അവര്‍. ഇതിന്റെ ഭാഗമായിട്ടാണ് യൂട്യൂബ് വീഡിയോകള്‍ക്കിടയിലെ പരസ്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഇത്തരത്തില്‍ പരസ്യ വരുമാനം വര്‍ധിപ്പിക്കുകയും പരസ്യങ്ങള്‍ ഇല്ലാതെ വീഡിയോ കാണാനായി ആളുകളെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പരസ്യങ്ങള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്താനും പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലേക്ക് ആളുകളെ ആകര്‍ഷിക്കാനും യൂട്യൂബ് നടത്തുന്ന ശ്രമങ്ങള്‍ക്ക് വില്ലായി എത്തുന്നത് ആഡ് ബ്ലോക്കറുകളാണ്. ബ്രൌസറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആഡ് ബ്ലോക്കറുകള്‍ യൂട്യൂബ് അടക്കമുള്ള വെബ്‌സൈറ്റുകളില്‍ നിന്നുള്ള പരസ്യങ്ങളെ തടയുന്നു. ധാരാളം ആളുകള്‍ ഇത്തരത്തില്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിച്ച് വീഡിയോ കാണുന്നുണ്ട്. ആഡ് ബ്ലോക്കറുകള്‍ക്കെതിരെ പ്രതിരോധം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ യൂട്യൂബ്.