നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു
അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിയ താരം ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു.
ഓഗസ്റ്റ് എട്ടിന് അങ്കമാലിയില്‍ വെച്ചാണ് വിവാഹം. വിവാഹത്തിനോടനുബന്ധിച്ചുള്ള ഹല്‍ദി ചടങ്ങുകളുടെയും വിവാഹ നിശ്ചയത്തിന്റെയും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ എത്തി മലയാളസിനിമയിലെ മുന്‍നിര യുവനായകനിരയിലെത്തിയ താരമാണ് ആന്റണി. ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് പ്രോജക്ടുകള്‍.