കോഴിക്കോട്: ഓണ വിപണികണ്ട് കോഴി ഇറച്ചിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കുന്നുവെന്ന് ചിക്കന്‍ വ്യപാരി സമിതി. ഒരാഴ്ച മുമ്പ് 190 രൂപയായിരുന്ന കോഴി ഇറച്ചിക്ക് ഇപ്പോള്‍ വില 240 രൂപയാണ്. ഓണം അടുക്കുന്തോറും ഇനിയും വില വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫാമുകളില്‍ ആവശ്യത്തിനു കോഴികളുള്ളപ്പോളാണ് പൂഴ്ത്തിവച്ച് ക്ഷാമം ഉണ്ടാക്കുന്നത്. ജില്ലാ ഭരണകൂടം ഇടപെട്ട് പൂഴിത്തിവയ്പ്പുകാരെ കണ്ടെത്തി നടപടിയെടുത്ത് ഓണക്കാലത്ത് ന്യായ വിലയക്ക് കോഴി ഇറച്ചി ലഭ്യമാക്കാനുള്ള അവസരം സൃഷ്ടിക്കണമെന്ന് ചിക്കന്‍ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി, ട്രഷറര്‍ സി.കെ. അബ്ദു റഹിമാന്‍, ആക്ടിംങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് എന്നിവര്‍ സംസാരിച്ചു.