രാജ്യദ്രോഹ നിയമം ആവശ്യമോ?  കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി


ന്യൂഡെല്‍ഹി: രാജ്യദ്രോഹ നിയമത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കെതിരെ കേസെടുക്കുന്ന ഐപിസി 124 എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് സുപ്രീംകോടതി  ചൂണ്ടിക്കാട്ടി. 


സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും കാലഹരണപ്പെട്ട നിയമം ആവശ്യമോ? ഈ നിയമം ഒരു കൊളോണിയില്‍ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ഇതേ വ്യവസ്ഥകളോടെ നിയമം ആവശ്യമാണോ എന്നത് ഗൗരവകരമാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും നിയമ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നു. എന്തുകൊണ്ട് രാജ്യദ്രോഹ കുറ്റത്തിന്റെ കാര്യത്തില്‍ മാത്രം പുനരാലോചനയില്ലെന്ന് രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതിനെ വിമര്‍ശിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ചോദിച്ചു.

രാജ്യദ്രോഹവകുപ്പിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ ചോദ്യം കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media