ആന്ധ്രയിൽ പ്രകൃതി വാതക ഖനനത്തിനു തുടക്കമിട്ട് റിലയൻസും ബിപിയും.


ഇന്ത്യയുടെ  കിഴക്കൻ തീരത്തെുനിന്ന് റിലയൻസും ബ്രിട്ടീഷ് പെട്രോളിയ(ബി.പി)വും ചേർന്ന് പ്രകൃതി വാതക ഖനനം തുടങ്ങി.  കോവിഡ് വ്യാപനംമൂലം 2021 ജൂണോടെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരത്തെതന്നെ ഉത്പാദനം തുടങ്ങാനായതായി ഇരുകമ്പനികളും പ്രസ്താവനയിൽ അറിയിച്ചു.ആന്ധ്രയിലെ കാക്കിനടയിൽ കടലിൽ 1,850 മീറ്റർ ആഴത്തിൽനിന്നാണ് ഖനനംനടക്കുന്നത്. ഗ്യാസ് ഫീൽഡിലെ നാല് റിസർവോയറിൽനിന്നാണ് ഇപ്പോൾ വാതകം ഉത്പാദിപ്പിക്കുന്നത്.2022 മധ്യത്തോടെ മൂന്നാമതൊരു ബ്ലോക്കിൽനിന്നകൂടി വാതക ഉത്പാദനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികൾ അറിയിച്ചു.പുതിയതുകൂടി പ്രവർത്തനക്ഷമമായാൽ 2023ഓടെ പ്രതിദിനം 30 മില്യൺ സ്റ്റാന്റേഡ് ക്യൂബിക് മീറ്റർ പ്രകൃതി വാതകം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.   
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media