മാരുതി സ്വിഫ്റ്റ് 2020ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാർ
1,60,700 യൂണിറ്റുകളുമായി ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റ് 2020 ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാർ മോഡലായി മാറിയെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.
സ്വിഫ്റ്റിന്റെ ആഗോള സ്റ്റൈലിംഗ്, നൂതന സാങ്കേതികവിദ്യയും സുരക്ഷാ സവിശേഷതകളും സ്വിഫ്റ്റിനെ ആളുകൾക്ക് പ്രിയപ്പെട്ട കാറാക്കി മാറ്റിയെന്നും കമ്പനി കൂട്ടിച്ചേർത്തു. കഴിഞ്ഞ 15 വർഷമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്. കൊവിഡ് 19 പ്രതികൂല പ്രത്യാഘാതങ്ങളുണ്ടായിട്ടും, 2020ൽ 1,60,700 യൂണിറ്റുകൾ സ്വിഫ്റ്റ് കാറുകൾ വിറ്റതായും മുൻനിര ബ്രാൻഡായി സ്വിഫ്റ്റ് ഉയരാൻ കാരണമായതായും കമ്പനി അറിയിച്ചു.
സാങ്കേതിക സവിശേഷതകൾ, മികച്ച ഓഫറുകൾ, സ്‌പോർട്ടി ഡിസൈൻ എന്നിവയാണ് മോഡലിനെ ആകർഷകമാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.