കോഴിക്കോട്:ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പോവുമ്പോള്‍ തന്നെ ആളുകള്‍ക്കെല്ലാം അല്‍പം പേടിയാണ്. എച്ച് എന്ന കടമ്പ കടന്നാലും റോഡ് ടെസ്റ്റിന് ഗിയറിട്ട് വണ്ടിയോടിക്കണം എന്നതാണ് ചിലരുടെ ആശങ്ക. ഇത്തരക്കാര്‍ക്കുള്ള സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ്. സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാമെന്ന് ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്ത് കാണിക്കുന്നവര്‍ക്കും ലൈസന്‍സ് നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു. മാര്‍ച്ച് 20 തിങ്കള്‍ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്, ഇലക്ട്രിക് കാറുകളും ഉപയോഗിക്കാനാകും. ക. ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനം പുതിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.