അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ
 



തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ നവംബര്‍ 30 നും ഡിസംബര്‍ 1 നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കു കിഴക്കന്‍ അറബിക്കടല്‍ മുതല്‍ വടക്കന്‍ മഹാരാഷ്ട്ര വരെ ഒരു ന്യൂനമര്‍ദപാത്തി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ സ്ഥിതി ചെയ്യാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച്  ദിവസം ഇടിമിന്നലോടു കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴക്ക് സാധ്യതയുണ്ട്


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media