താമസ വിസകളുടെ കാലാവധി യുഎഇ നീട്ടി
ദുബൈ: ദുബൈയിലെ കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി യുഎഇ നീട്ടി. നവംബര്‍ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. താമസ വിസയുള്ളവര്‍ക്ക് ഐസിഎ, ജിഡിആര്‍എഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാം. തുടര്‍ന്ന് ഡിസംബര്‍ 9 നകം വിസ പുതുക്കാനുള്ള സമയമുണ്ട്.
നിരവധി പ്രവാസി മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് യുഎഇയുടെ തീരുമാനം. അതേസമയം അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റ്‌സുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.