കോഴിക്കോട്: രാംദാസ് വൈദ്യര്‍ അനുസ്മരണം നാളെ നടക്കും. ഞായറാഴ്ച വൈകിട്ട് 4.30ന് മാവൂര്‍ റോഡ് കൈരളി തിയ്യേറ്ററിനോടനുബന്ധിച്ചുള്ള വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി.ആര്‍. സുധീഷ് അധ്യക്ഷത വഹിക്കും. കെ.പി. സുധീര, എന്‍. സുഭാഷ് ബാബു എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എ. സജീവന്‍ ആമുഖ ഭാഷണം നടത്തും. കമാല്‍ വരദൂര്‍ സ്വാഗതവും സി.വിനോദ് ചന്ദ്രന്‍ നന്ദിയുംപറയും..