ദുബായ് എക്‌സ്‌പോ 2020; സന്ദര്‍ശകര്‍ക്കായി സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്
ദുബായ് നിവാസികള്‍ക്കും അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കും എക്‌സ്‌പോ 2020 ദുബായില്‍ 200 ലധികം വരുന്ന പവലിയനുകല്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരു പ്രത്യേക പാസ്‌പോര്‍ട്ട് സുവനീറായി ലഭിക്കുമെന്ന് എക്‌സ്‌പോ 2020 ദുബായ് അധികൃതര്‍ അറിയിച്ചു.
182 ദിവസത്തെ പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് കഴിയുന്നത്ര പവലിയനുകള്‍ കാണാന്‍ പാസ്‌പോര്‍ട്ട് പ്രോത്സാഹിപ്പിക്കും. അതേസമയം സന്ദര്‍ശിച്ചതിന് ശേഷം അവരുടെ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ അനുവദിക്കുമെന്ന് എക്‌സ്‌പോ 2020 ദുബായ് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
20 ദിര്‍ഹം വിലയുള്ള, എക്‌സ്‌പോ 2020 ദുബായ് പാസ്‌പോര്‍ട്ട് സുവനീര്‍ എക്‌സ്‌പോ സൈറ്റിലുടനീളം സ്ഥിതി ചെയ്യുന്ന എല്ലാ ഔദ്യോഗിക എക്‌സ്‌പോ 2020 ദുബായ് സ്‌റ്റോറുകളിലും, ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 ല്‍ സ്ഥിതി ചെയ്യുന്ന എക്‌സ്‌പോ 2020 ദുബായ് സ്‌റ്റോറിലും എക്‌സ്‌പോ 2020 dubai.com/onlinestore- ലും ലഭ്യമാണ്.
1967 ല്‍ മോണ്‍ട്രിയലില്‍ നടന്ന ലോക എക്‌സ്‌പോയിലാണ് ആദ്യമായി ഇത്തരത്തില്‍ സുവനീര്‍ പാസ്‌പോര്‍ട്ട് അവതരിപ്പിച്ചത്. മഞ്ഞ നിറത്തിലുള്ള പാസ്‌പോര്‍ട്ടിന് അതിന്റേതായ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളുമുണ്ട്. ഒരു യുണീക്ക് നമ്പര്‍, പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോ, വ്യക്തിഗത വിശദാംശങ്ങള്‍, മറഞ്ഞിരിക്കുന്ന വാട്ടര്‍മാര്‍ക്ക് ചെയ്ത ചിത്രങ്ങള്‍ എന്നിവ അതിന്റെ ഓരോ പേജിലും ഉണ്ട്.
ഡിസംബര്‍ 2 ന് യുഎഇ 50 - ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, പാസ്‌പോര്‍ട്ടില്‍ രാജ്യത്തിന്റെ സ്ഥാപക പിതാവ്, അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ ആദരിക്കുന്നുണ്ട്. ഗോള്‍ഡ് ഫോയില്‍ സ്റ്റാമ്പ് ചെയ്ത ഒരു പ്രത്യേക പേജും, യുഎഇ രാഷ്ട്രത്തിന്റെ ജനനം ആഘോഷിച്ച 1971 മുതലുള്ള ഒരു ഫോട്ടോയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഡിസംബര്‍ 2 ന് എക്‌സ്‌പോയിലെ സന്ദര്‍ശകര്‍ക്ക് യുഎഇയുടെ 50 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്റ്റാമ്പും ലഭിക്കും. വ്യത്യസ്ത അന്താരാഷ്ട്ര പവലിയനുകളില്‍ നിന്നും ലഭിക്കുന്ന പവലിയന്‍ സ്റ്റാമ്പുകള്‍ ഒരു മെമന്റോ ആയി ഈ പാസ്‌പോര്‍ട്ട് സുവനീറിലൂടെ ശേഖരിക്കാം.
ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്തി യുഎഇയുടെ പൈതൃകത്തില്‍ നിന്ന് പ്രചേദനം ഉള്‍ക്കൊണ്ടാണ് എക്‌സ്‌പോ 2020 പാസ്‌പോര്‍ട്ട് പതിപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു ഔദ്യോഗിക പാസ്‌പോര്‍ട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലറ്റില്‍ മൂന്ന് തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിരിക്കുന്നു.
ദുബായില്‍ 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടക്കുന്ന എക്‌സ്‌പോ 2020 191 രാജ്യങ്ങളും ബിസിനസ്സുകളും ബഹുരാഷ്ട്ര സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ 200 ല്‍ അധികം പങ്കാളികളെ ഒന്നിപ്പിക്കും. മനുഷ്യ വൈദഗ്ധ്യം, നവീകരണം, പുരോഗതി സംസ്‌കാരം എന്നിവയുടെ ആറ് മാസത്തെ ആഘോഷ വേളയില്‍ ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതില്‍ ചേരാന്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ എക്കാലത്തെയും വൈവിധ്യമാര്‍ന്ന വേള്‍ഡ് എക്‌സ്‌പോ ക്ഷണിക്കും.